ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: ഹര്‍ത്താലിനോടനുബന്ധിച്ച് എളമ്പേരംപാറയില്‍ കട തകര്‍ത്ത സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
മാട്ടൂല്‍ സൗത്തിലെ ചേപ്പിലാട്ട് വീട്ടില്‍ സി.എച്ച്.ജംഷീര്‍(34), പന്നിയൂരിലെ തറമ്മല്‍ ഹൗസില്‍ പി.അന്‍സാര്‍(24) എന്നിവരാണ് അറസ്റ്റിലായത്.
എളംമ്പേരം പാറയിലെ പി.പി. ആഷാദിന്റെ സിസ്റ്റം കെയര്‍ മൊബൈല്‍സ് ആന്റ് ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനമാണ് ഇന്നലെ രാവിലെ പ്രതികള്‍ അതിക്രമിച്ച് കയറി തകര്‍ത്തത്.
കട നിര്‍ബന്ധിച്ച് ബലമായി അടപ്പിക്കുന്നതിനായി, പ്രതികള്‍ രാവിലെ 10.05 മണിയോടെ അതിക്രമിച്ചു കയറുകയായിരുന്നു.
പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും, കൗണ്ടറിയിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ നിലത്തേക്കെറിഞ്ഞു പരാതികാരന് 8000/ രൂപയുടെ നാശ നഷ്ടം വരുത്തുകയും ചെയ്തു എന്നാണ് പരാതി.