കഞ്ചാവ്-ഷേക്ക് സന്തു പിടിയിലായി-

തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും

ബാവുപ്പറമ്പ്-കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിലാണ് പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 25 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാള്‍ സ്വദേശി ഷേക്ക് സന്തു (45) പിടിയിലായത്.

ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.ഷൈജു, പി.ആര്‍.വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.