നാളെ(ആഗസ്ത്-21) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഒ.പി.ബഹിഷ്‌ക്കരിക്കും.

പരിയാരം: നാളെ ആരും ഒ.പി.പരിശോധനക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് വരേണ്ട, ആറ് മാസമായിശമ്പളം ലഭിക്കാത്ത ഡോക്ടര്‍മാര്‍ നാളെ(ആഗ്‌സ്ത്-21 )രണ്ട് മണിക്കൂര്‍ നേരം ഒ.പി.ബഹിഷ്‌ക്കരിച്ച് സമരം നടത്തും.

ഡോക്ടര്‍മാരോട് അനുഭാവം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്‌ക്കരിക്കും.

പ്രശ്‌നത്തിന് പരിഹാരം കാണാത്തപക്ഷം തിരുവോണനാളില്‍ പട്ടിണിസമരം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനായ ആംസ്റ്റയുടെ ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അറിയിച്ചു.