കല്യാശ്ശേരി മണ്ഡലം: ഉപ്പുവെള്ള പ്രതിരോധപദ്ധതിക്ക് ഫണ്ട് അനുവദിക്കണം: എം.വിജിന്‍ എം.എല്‍.എ
ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
കണ്ണൂര്‍: കല്യാശ്ശേരി മണ്ഡലത്തില്‍ ഉപ്പുവെള്ളം തടയുന്നതിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.വിജിന്‍ എം എല്‍ എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി.
മാട്ടൂല്‍, ചെറുകുന്ന് , മാടായി ഏഴോം, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, ചെറുതാഴം, , കുഞ്ഞിമംഗലം ,കടന്നപ്പള്ളി പാണപ്പുഴ തുടങ്ങിയ പഞ്ചായത്തുകളില്‍ ഉപ്പുവെള്ളം കയറി കിണറുകളിലെ കുടിവെള്ളം മലിന മാവുകയും കൃഷി നശിക്കുകയും ചെയ്യുന്നത് തടയാന്‍ ശാശ്വത നടപടി ഉണ്ടാക്കണം.
പ്രസ്തു വിഷയം പരിഹരിക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം എം എല്‍ എ യുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 33 പുതിയ പ്രവൃത്തികളും, 20 അറ്റകുറ്റ പ്രവൃത്തികളും, മേജര്‍ ഇറിഗേഷന്‍ വകുപ്പ് 23 പുതിയ പ്രവൃത്തികളും ഉള്‍പ്പടെ 92.52 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനായി സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കൃഷിക്കാരുടെയും പ്രദേശവാസികളുടെയും പ്രധാന ആവശ്യം എന്ന നിലയില്‍ മണ്ഡലത്തിലെ ഉപ്പുവെള്ള പ്രതിരോധ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കണമെന്ന് എം എല്‍ എ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.