കൈക്കൂലി രാജാവ് പയ്യന്നൂര്‍ നഗരസഭ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടര്‍ സി.ബിജു അറസ്റ്റില്‍.
പയ്യന്നൂര്‍: കൈക്കൂലിക്കാരനായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി.
പയ്യന്നൂര്‍ നഗരസഭാ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.
ബില്‍ഡിംഗ് പെര്‍മിഷന്‍ ആവശ്യവുമായി വന്ന വ്യക്തിയില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു.
നഗരസഭാ ഓഫീസിന്റെ ഒന്നാം നിലയില്‍ നിന്നും ആവശ്യക്കാരനോടൊപ്പം ഇയാള്‍ നഗരസഭാ കവാടത്തിനു പുറത്ത് റോഡില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തു വച്ച് പണം കൈപ്പറ്റുകയുമായിരുന്നു.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
3 മാസം മുമ്പാണ് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസില്‍ നിന്നും ഈ ഉദ്യോഗസ്ഥന്‍ പയ്യന്നൂര്‍ നഗരസഭയിലെത്തിയത്.
ജോലി ചെയ്ത ഓഫീസുകളിലെല്ലാം കൈക്കൂലി വാങ്ങുന്ന കാര്യത്തില്‍ വിരുതനായിരുന്നു ഈയാളെന്ന് കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നു.
ബിജുവിനെ ഇന്ന് രാത്രി തന്നെ കോഴിക്കോട്ടെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
