താലൂക്ക്‌സഭ പറഞ്ഞു- ബി.എസ്.എന്‍.എല്‍ കേട്ടു-പോസ്റ്റ് നീക്കി

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ അപകടഭീഷണി ഉയര്‍ത്തിയ ബി.എസ്.എന്‍.എല്‍ പോസ്റ്റ് ഒടുവില്‍ നീക്കം ചെയ്തു.

വീതികൂട്ടിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ലെ ബി.എസ്.എന്‍എല്ലിന്റെ ഉപയോഗശൂന്യമായ പോസ്റ്റ് നീക്കം

ചെയ്യാത്തതിനെതിരെ പ്രദേശവാസിയായ കെ.പി.രാജീവന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി മുമ്പാകെ ഏപ്രില്‍ മാസത്തില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് രാവിലെ നടന്ന മെയ് മാസത്തെ വികസന സമിതി യോഗം ഇക്കാര്യം പരിഗണിച്ചിരുന്നു. പോസ്റ്റ് ഉടനടി നീക്കം ചെയ്യണമെന്ന് താലൂക്ക് വികസന സമിതി രേഖാമൂലം ആവശ്യപ്പെട്ടത് പ്രകാരം

ബി.എസ്.എന്‍.എല്‍ ജീവനക്കാരെത്തി ഇത് ഉച്ചയോടെ നീക്കം ചെയ്യുകയും പോസ്റ്റ് നിന്ന സ്ഥലത്തെ കുഴി നികത്തുകയും ചെയ്തു.

ഈ പോസ്റ്റില്‍ ബൈക്ക് ഇടിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടിരുന്നു.

കണക്ഷനുകള്‍ മുഴുവന്‍ അണ്ടര്‍ഗ്രൗണ്ട് വഴിയാക്കിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഉള്‍പ്പെടെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.