അമിതവേഗം: സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു- മൂന്ന് പേര്‍ക്ക് പരിക്ക്.
പരിയാരം: കെ.എസ്.ആര്‍.ടി.സിയെ മറികടക്കാന്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് കെ.എസ്.ആര്‍.ടിസി ബസിലേക്ക് ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

അമ്മംകുളം സ്വദേശി ജുബിന ( 20), കണ്ടോന്താര്‍ ചെങ്ങളം സ്വദേശി എന്‍.പി.പ്രവീണ്‍ (44) പയ്യാവൂര്‍ സ്വദേശി കെ.ആര്‍.ആതിര (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം മുന്നോടെ ദേശീയപാതയില്‍ ഏമ്പേറ്റിലായിരുന്നു അപകടം.
ആറുവരിപ്പാതയുടെ നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് റോഡിന്റെ വീതി കുറച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സീറ്റിന്റെ കമ്പിയില്‍ തലയിടിച്ചാണ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ പല സ്ഥലത്തും റോഡുകളുടെ വീതി ചുരുക്കിയതോടെ ബസുകളുടെ മല്‍സരയോട്ടം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
