കണ്ണൂരില്‍ സ്വകാര്യ ബസ് ഓടിക്കൊണ്ടിരിക്കെ കത്തി നിശിച്ചു-
കണ്ണൂര്‍: സ്വകാര്യ ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു, ബസ് പൂര്‍ണമായി കത്തിനശിച്ചു, ആര്‍ക്കും പരിക്കില്ല.

ഇന്ന് രാവിലെ 9.45 നായിരുന്നു സംഭവം. പള്ളിക്കുന്ന് പൊടിക്കുണ്ട് സെന്‍ട്രല്‍ ജയിലിനടുത്താണ് പാളിയത്ത് വളപ്പ്-ചെറുകുന്ന്തറ-കോലത്തുവയല്‍ – കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.
കീഴറ സ്വദേശി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. . അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു, ബസിന്റെ പ്രധാന യന്ത്രഭാഗത്തുനിന്ന് തീ പടര്‍ന്നതോടെ യാത്രക്കാര്‍ ഇറങ്ങിയോടുകയായിരുന്നു.
ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. െ്രെഡവറുടെ സീറ്റിന്റെ വശത്തുനിന്ന് നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പുക ഉയരാന്‍ തുടങ്ങി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും ആളിക്കത്തി തീപിടിച്ചു.
കണ്ണൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും യൂണിറ്റ് 2 സ്റ്റേഷന് ഓഫീസര്‍ കെ.വി.ലക്ഷ്മണന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്.
ഗിയര്‍ബോക്സില്‍ നിന്നുള്ള വയര്‍ മുറിഞ്ഞ് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിശമനസേന പറഞ്ഞു.
