സെബാസ്റ്റ്യന്‍ മരുതാനിക്കാട്ട് അനുസ്മരണവും ബസ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും
തടിക്കടവ്: പൊതു പ്രവര്‍ത്തകനും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പറുമായ മരുതാനിക്കാട്ട് ടി. സി. സെബാസ്റ്റ്യന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനവും അനുസ്മരണവും തടിക്കടവ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ഷിന്റോ പുലിയുറുമ്പില്‍ നിര്‍വഹിച്ചു.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു.
ടി.എസ്. ജെയിംസ് മരുതാനിക്കാട്ട്, ടി.എസ്. സെബാസ്റ്റ്യന്‍ മരുതാനിക്കാട്ട്, വാര്‍ഡംഗം ആന്‍സി സണ്ണി, സംസ്ഥാന ജന. സെക്രട്ടെറി സജി കുറ്റിയാനിമറ്റത്തില്‍, പി.പി.ഷാജി, ജോസഫ് വടക്കേമുറി, ജനാര്‍ദ്ദനന്‍ ചമ്പക്കര, സുനില്‍ മണാട്ടി, രമേശന്‍ കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.