മുപ്പത്‌ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് ഇരിക്കാനാവില്ല.

തളിപ്പറമ്പ്: മുപ്പത് ലക്ഷം ഗോവിന്ദ!!. തളിപ്പറമ്പ് ദേശീയപാതയോരത്ത് പൊതുജനങ്ങള്‍ക്ക് ബസ് കാത്തുനില്‍ക്കാനായി തളിപ്പറമ്പിന്റെ മുന്‍ എം.എല്‍.എ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചുനല്‍കിയ അത്യാഡംബര ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് മഴപെയ്യും. ആര്‍ക്കും തന്നെ മഴകൊള്ളാതെ ഷെല്‍ട്ടറിനകത്ത് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍പോലും … Read More

ക്രൂരന്‍മാര്‍ക്കുള്ള ദേശീയ അവാര്‍ഡ് ഈ ഷെല്‍ട്ടര്‍ പൊളിച്ചവര്‍ക്ക് നല്‍കണേ!

തളിപ്പറമ്പ്: സ്ത്രീകളേയും കുട്ടികളേയും പൊരിവെയിലത്ത് നിര്‍ത്തി അവര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ സന്തോഷം കണ്ടെത്തുന്നക്രൂരന്‍മാരായ   സാഡിസ്റ്റുകള്‍ക്കുള്ള ദേശീയ അവാര്‍ഡിന് യോഗ്യരാണ് ചിറവക്കിലെ ഈ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയവര്‍. ഏപ്രില്‍ ഒന്നിനാണ് തളിപ്പറമ്പ് ചിറവക്കില്‍ നിര്‍മ്മിച്ച, ഉദ്ഘാടനം ചെയ്ത് എട്ട് മാസം മാത്രം … Read More

മുപ്പത് ലക്ഷത്തിന്റെ സ്വര്‍ഗത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറയുന്നു, ചെടികള്‍ ഉണങ്ങിക്കരിയുന്നു.

തളിപ്പറമ്പ്: മുപ്പത് ലക്ഷത്തിന്റെ സ്വര്‍ഗത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറയുന്നു, ചെടികള്‍ ഉണങ്ങിക്കരിയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കൊട്ടിഘോഷിച്ച ഉദ്ഘാടനം നടന്നത്. ടെലിവിഷന്‍, പാട്ടുകള്‍ കേള്‍ക്കാനുള്ള സൗകര്യം തുടങ്ങി എന്തൊക്കെയായിരുന്നു പാണന്‍മാര്‍ ഈ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിനെ പാടിപ്പുകഴ്ത്തിയിരുന്നത്. ഇപ്പോള്‍ ഒരുമാസം തികയും … Read More

സെബാസ്റ്റ്യന്‍ മരുതാനിക്കാട്ട് അനുസ്മരണവും ബസ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും

തടിക്കടവ്: പൊതു പ്രവര്‍ത്തകനും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പറുമായ മരുതാനിക്കാട്ട് ടി. സി. സെബാസ്റ്റ്യന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനവും അനുസ്മരണവും തടിക്കടവ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ഷിന്റോ പുലിയുറുമ്പില്‍ നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് … Read More

ഷെല്‍ട്ടര്‍ പണിയും പക്ഷെ, ബസ് അവിടെ നിര്‍ത്തില്ല-കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ. ഓവുചാല്‍ നിര്‍മ്മിതിയിലും സ്‌ളാബ് പതിക്കലിലും ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച നഗരസഭ ഇപ്പോള്‍ കൈവെച്ചിരിക്കുന്നത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിലാണ്. ചിറവക്കില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒടുവില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി … Read More

ശവമാകാന്‍ ഒരു പവനായിയെ കിട്ടുമോ–വെയിറ്റിങ്ങ് ഷെല്‍ട്ടറും കച്ചോടക്കാര്‍ക്ക്.

തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു ജഗപൊഗ, മാധ്യമപ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും നിന്ന് ഫോട്ടോയൊടുക്കുന്നു, പോലീസ്-റവന്യൂ-പൊതുമരാമത്ത്-നഗരസഭ——–പ്രമുഖന്‍മാരൊക്കെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്. നഗരം ഇതാ ക്ലീനായിയെന്ന് വാര്‍ത്തയും. പക്ഷെ, തളിപ്പറമ്പ് മെയിന്‍ റോഡിലെ തെരുവുകച്ചവടക്കാര്‍ ഇതൊക്കെ എത്രകണ്ടിരിക്കുന്നു. തളിപ്പറമ്പ് അര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ മെയിന്‍ റോഡ് ശുചീകരിക്കാന്‍ … Read More

വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ തുറന്നു-വല്‍സന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അഭിനന്ദനം.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം ആര്‍.എസ്.പി നേതാവും പൊതുപ്രവര്‍ത്തകനുമായ സി.വല്‍സന്‍ മാസ്റ്റര്‍ നിര്‍മ്മിച്ചുനല്‍കിയ  ചള്ളക്കര നളിനി-ചള്ളക്കര പ്രകാശന്‍ സ്മാരക ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നഗരസഭാ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ നായര്‍ അധ്യക്ഷത … Read More

തൃച്ചംബരത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി മുഖ്യാതിഥിയായിരിക്കും. പൊതുമരാമത്ത് സ്ഥിരം … Read More

സി.പി.മനോജിന്റെ വാക്ക് വെറും വാക്കല്ല-ബസ് ഷെല്‍ട്ടറിന്റെ പണി തുടങ്ങി.

തളിപ്പറമ്പ്: സി.പി.മനോജ് കൗണ്‍സിലര്‍ വാക്ക് പാലിച്ചു, ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചു. വര്‍ഷങ്ങളായി ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ തൃച്ചംബരം പ്രദേശത്തുകാര്‍ ദുരിതമനുഭവിച്ച് വരികയായിരുന്നു. പെട്രോള്‍പമ്പിന് സമീപമുണ്ടായിരുന്ന ബസ് ഷെല്‍ട്ടര്‍ അപകടാവസ്ഥയിലായിരുന്നതിനാല്‍ പൊളിച്ചുമാറ്റിയിട്ട് വര്‍ഷങ്ങളായെങ്കിലും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിരുന്നില്ല. നേതാജി വാര്‍ഡ് കൗണ്‍സിലര്‍ … Read More

പ്ലാസ്റ്റിക്ക് ഷീറ്റും പൊട്ടിയ പോസ്റ്റും-ഇതാണിതാണ് ബസ് ഷെല്‍ട്ടര്‍-

തളിപ്പറമ്പ്: ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയിട്ട് 5 വര്‍ഷം കഴിഞ്ഞിട്ടും പുതിയത് പണിയുന്നില്ലെന്ന് പരാതി. തൃച്ചബരം പെട്രോള്‍ പമ്പിന് സമീപത്തെ ബസ് ഷെല്‍ട്ടര്‍ കാലപ്പഴക്കം കൊണ്ട് പൊളിച്ചുനീക്കിയിട്ടും അവിടെ ഷെല്‍ട്ടറുകള്‍ പണിയാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രത്തിലേക്കുള്ള ബസ്റ്റോപ്പ് എന്ന … Read More