ഇതിന്റെ മേല്‍നോട്ടക്കാരായ തളിപ്പറമ്പ് നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കാതായതോടെയാണ് ഷെല്‍ട്ടര്‍ അലങ്കോലമായത്.
ഒരു വിധ കേടുപാടുകളും ഇല്ലാതിരുന്ന ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയാണ് നഗരസൗന്ദര്യം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ഈയൊരു വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിതത്.
എന്നാല്‍ ഇതിന്റെ മേല്‍നോട്ടത്തിനായി ഒന്നും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായി കാണുന്നില്ല.
ചെടികള്‍ നട്ടാല്‍ മാത്രം മതിയോ? അവയ്ക്ക് ഒരു നേരമെങ്കിലും വെള്ളം ഒഴിച്ചുകൊടുക്കാതിരുന്നാല് അവ ഉണങ്ങിക്കരിയുകയില്ലേ?
ഇക്കാര്യം അറിയാത്തവരാണോ തളിപ്പറമ്പ് നഗരസഭ ഭരണാധികാരികള്‍?
ചിറവക്കിലും ഇത്തരത്തില്‍ സൗന്ദര്യ ബസ് ഷെല്‍ട്ടറിനായി രണ്ടരലക്ഷം ചെലവിട്ട് 8 മാസം മുമ്പ് നിര്‍മ്മിച്ച ബസ് ഷെല്‍ട്ടര്‍ ഏതാനും ദിവസം മുമ്പാണ് പൊളിച്ചുകടത്തിയത്.
കടുത്ത ചൂടില്‍ ഇവിടെ ബസ് കാത്തുനില്ക്കുന്നവര് പൊരിയുകയാണ്.
താല്‍ക്കാലിക സംവിധാനം ഒരുക്കാന്‍ പോലും സൗന്ദര്യവല്ക്കരണക്കാര് തയ്യാറായിട്ടില്ല.