പൊളിച്ചുനീക്കിയ ബസ് ഷെല്‍ട്ടറിന് പകരം നിര്‍മ്മിക്കുന്നത് സമാനവലുപ്പത്തിലുള്ള ഷെല്‍ട്ടര്‍- പൊളിച്ചത് പിന്നെ എന്തിന്?
തളിപ്പറമ്പ്: പൊളിച്ചുനീക്കിയ ചിറവക്കിലെ ബസ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് നിര്‍മ്മിക്കുന്നത് സമാന വലുപ്പമുള്ള ഷെല്‍ട്ടര്‍.
തളിപ്പറമ്പ് ദേശീയപാതയോരത്ത് ചിറവക്കില്‍ അക്കിപ്പറമ്പ് സ്ക്കൂളിന് സമീപത്തായി വെറും 16 മാസം മുമ്പ് തളിപ്പറമ്പ് നഗരസഭ സ്പോണ്‍സറുടെ സഹായത്തോടെ നിര്‍മ്മിച്ച രണ്ടരലക്ഷം രൂപയോളം ചെലവില്‍ നിര്മ്മിച്ചബസ് ഷെല്‍ട്ടറാണ് ഏപ്രില്‍ 1 ന് പൊളിച്ചുച്ചുനീക്കി
സാധനങ്ങള്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോയത്.
ഇവിടെ മുന്‍ എം.എല്‍.എയുടെ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ആധുനികമായ പുതിയ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്നാണ് പറഞ്ഞത്.
എന്നാല്‍ പൊളിച്ചുനീക്കിയ അതേ ഷെല്‍ട്ടറിന്റെ വലുപ്പത്തില്‍ തന്നെയാണ് പുതിയ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്.
എം.എല്‍.എയുടെ ഫണ്ട് ധൂര്ത്തടിക്കുന്നതിനാണ് പഴക്കമില്ലാത്ത ഷെല്‍ട്ടര്‍ പൊളിച്ച് അതേ വലുപ്പത്തില്‍ പുതിയത് നിര്‍മ്മിക്കുന്നതെന്ന പരാതി ശക്തിപ്പെടുന്നുണ്ട്.
മൂന്ന് കോടി ചെലവില്‍ നടക്കുന്നതായി പറയപ്പെടുന്ന നഗരസൗന്ദര്യവല്‍ക്കരണ പരിപാടിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ കനത്ത വെയിലില്‍ ഷെല്‍ട്ടര്‍ പൊളിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

