ജിയോറ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് കരിമ്പത്ത് ജിയോറ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ വ്യത്യസ്തമായ രീതിയില്‍ നാട്ടുകാരും ജീവനക്കാരും ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും ചോര്‍ന്നായിരുന്നു ഉദ്ഘാടനം നടന്നത്.

നിയുക്ത എം.എല്‍.എ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, വൈസ് ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍,

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മുഹമ്മദ് ബഷീര്‍, തളിപ്പറമ്പ് സഹകരണആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.