കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.
പാപ്പിനിശേരി: കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശ്ശേരി അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ജോര്‍ജ് ഫെര്‍ണാണ്ടസും പാര്‍ട്ടിയും താവം ഭാഗത്ത് നടത്തിയ റെയിഡിലാണ് മാട്ടൂല്‍ മടക്കരപ്പള്ളിക്ക് സമീപത്തെ മഞ്ഞ ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ എം.മുജിബ് കഞ്ചാവ് പൊതികള്‍ സഹിതം അറസ്റ്റിലായത്. മാട്ടൂല്‍, മടക്കര, പുതിയങ്ങാടി, പഴയങ്ങാടി എന്നീ സ്ഥലങ്ങളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. ആവശ്യര്‍ത്ഥം എത് സ്ഥലത്ത് വേണമെങ്കിലും കഞ്ചാവ് എത്തിച്ച് നല്‍കും. മാട്ടൂല്‍ മടക്കര കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ അംഗമാണ് ഇയാള്‍. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് സി.അഭിലാഷ, സി.പങ്കജാഷന്‍, വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഒ.വി.ഷിബു എന്നിവറും സംഘത്തിലുണ്ടായിരുന്നു.

