നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്-

 

ബാബു ഉദിനൂര്‍

ഉദിനൂര്‍: അമിത വേഗതയില്‍ ഓടിയ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്.

പടന്ന മീത്തല്‍ ബജാറിലെ അബ്ദുള്ള(35), ഷറഫ(45)എന്നിവര്‍ക്കാണ് പരിക്ക്.

കാറിനകത്ത് കുടുങ്ങിപ്പോയ ഇവരെ തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ മുറിച്ച് രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ ആറരക്ക് പടന്ന റോഡില്‍ ഉദിനൂര്‍ കിനാത്തിലാണ് അപകടം നടന്നത്.

വിമാനത്താവളത്തില്‍ പോയി തിരിച്ചുവരികയായിരുന്ന കാറിലുണ്ടായിരുന്ന കുട്ടികളുള്‍പ്പെടെ നാലുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേനയിലെ ഗ്രേഡ് എ.എസ്.ടി.ഒ പി.ഭാസ്‌ക്കരന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസംഘത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.വി.പ്രകാശന്‍, അഖില്‍, ഇന്ദ്രജിത്ത്, പ്രിയേഷ് സോള്‍വിന്‍, കെ.ടി.ചന്ദ്രന്‍, ഹോം ഗാര്‍ഡുമാരായ നരേന്ദ്രന്‍, മോഹനന്‍ എന്നിവരും ഉണ്ടായിരുന്നു.