കാര്‍ഡിയോളജി വിഭാഗത്തിലെ ലിഫ്റ്റ് ഒരാഴ്ച്ചയായി അനങ്ങുന്നില്ല- രോഗികളും ജീവനക്കാരും വലയുന്നു-

 

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ലിഫ്റ്റ് കേടായിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും റിപ്പേര്‍ ചെയയ്ാന്‍ നടപടിയില്ല.

രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ ദുരിതത്തില്‍.

ഇപ്പോള്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികളുടെ തിരക്കുകാരണം എട്ടാംനിലയില്‍ നേരത്തെ അനുവദിച്ച 803-ാം നമ്പര്‍ വാര്‍ഡിലാണ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്.

ഇവരെ കാത്ത്‌ലാബില്‍ നിന്നുള്ള റാമ്പ് വഴി മെഡിക്കല്‍ കോളേജിന്റെ രണ്ടാംനിലയിലെത്തിച്ച് അവിടെ നിന്നാണ് എട്ടാംനിലയിലേക്ക് ലിഫ്റ്റ് വഴി കൊണ്ടുപോകുന്നത്.

ഇത് രോഗികള്‍ക്കാണ് ഏറ്റവും വിഷമം സൃഷ്ടിക്കുന്നത്. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികളെ റാമ്പ് വഴി തള്ളി മെഡിക്കല്‍ കോളേജിന്റെ രണ്ടാമത്തെ നിലയിലേക്ക് കൊണ്ടുപോകുന്നത് രോഗികളുടെ ജീവനെപോലും ബാധിച്ചേക്കുമെന്നാണ് ജീവനക്കാര്‍ ഭയപ്പെടുന്നത്.

നേരത്തെ ലിഫ്റ്റ് കേടായാല്‍ വളരെ പെട്ടെന്നുതന്നെ റിപ്പേര്‍ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നുെവങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ഇത്തരത്തില്‍ അലംഭാവം കാണിക്കുന്നതെന്നാണ് രോഗികള്‍ പരാതിപ്പെടുന്നത്.