രജനീകാന്തും കമലഹാസനും ഒന്നിച്ചഭിനയിച്ച ഏക മലയാളം സിനിമ-

കമലഹാസനും രജനീകാന്തും ഒന്നിച്ചഭിനയിച്ച ഏക മലയാളം സിനിമയാണ് സുപ്രിയക്ക് വേണ്ടി ഹരിപോത്തന്‍ നിര്‍മ്മിച്ച അലാവുദ്ദീനും അല്‍ഭുതവിളക്കും. ആലപ്പി ഷെരീഫ് തിരക്കഥ എഴുതിയ സിനിമയുടെ ക്യാമറ രാമചന്ദ്രബാബു, ബാബുഭായ് മിസ്ത്രി, രവികാന്ത് നചെയ് എന്നിവരായിരുന്നു. കെ.നാരായണനാണ് എഡിറ്റര്‍. കലാസംവിധാനം എസ്.കൊന്നനാട്ട്, കെ.ഇ.കൃഷ്ണന്‍, കൃഷ്ണന്‍കുട്ടി, … Read More

മോഹന്‍ലാലും ശോഭനയും വീണ്ടും-15 വര്‍ഷങ്ങള്‍ക്ക് ശേഷം.

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍-360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും … Read More

63 വര്‍ഷത്തെ വിഷുക്കാല സിനിമകളെ അറിയാം–

1961 ലെ ഉമ്മിണിതങ്ക മുതല്‍ 2023 ലെ മദനോല്‍സവം വരെ 59 സിനിമകളാണ് ഏപ്രില്‍-14 ന് റിലീസ് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും മലയാളവും കടന്ന് ക്ലാസിക്കുകളായി മാറിയ സിനിമകളാണ്. പാട്ടുകളും നിത്യഹരിതങ്ങളായി നിലനില്‍ക്കുന്നു. 1961 ലാണ് 63 വര്‍ഷം മുമ്പ് ഉമ്മിണിതങ്ക … Read More

ഹൃദയത്തിന്‍ രോമാഞ്ചം-അരവിന്ദന്റെ ഉത്തരായനത്തിന് 49-ാം ജന്‍മദിനം.

ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് ഉത്തരായനം. ഗണേഷ് മൂവീസിന് വേണ്ടി പട്ടത്തുവിള കരുണാകരന്‍ നിര്‍മ്മിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത് തിക്കോടിയന്‍. സുകുമാരന്‍, ടി.ജി.രവി, ഡോ.മോഹന്‍ദാസ്, കുഞ്ഞാണ്ടി. പ്രേംജി, ബാലന്‍.കെ.നായര്‍, കെ.വിജയന്‍, മല്ലിക സുകുമാരന്‍, ടി.പി.രാധാമണി, അടൂര്‍ഭാസി, ശാന്താദേവി, … Read More

സേനാപതി തിരിച്ചുവരുന്നു-അഴിമതിക്കാര്‍ ജാഗ്രതൈ-ഇന്ത്യന്‍-2 ജൂണില്‍.

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ജൂണില്‍ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. … Read More

പി.എ ബക്കറിന്റെ സംഘഗാനം-@45.

1976 ല്‍ ആദ്യം സംവിധാനം ചെയ്ത കബനിനദി ചുവന്നപ്പോള്‍ മുതല്‍ 1989 ലെ പുറത്തിറങ്ങാത്ത സഖാവ് കൃഷ്ണപിള്ള വിപ്ലവത്തിന്റെ ശുക്രനക്ഷത്രം വരെ 12 സിനിമകളും നൂറുശതമാനം ജനപക്ഷസിനിമകളാണെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ അര്‍ഹതയുള്ള സംവിധായകനാണ് പി.എ.ബക്കര്‍. 1976 ല്‍ മണിമുഴക്കം, 78 … Read More

ഇങ്ങനെയൊരു പ്രതികാരര കഥ ഇതൊന്നുമാത്രം-സീസണ്‍ @35.

പ്രതികാര കഥകള്‍ പറയുന്ന സിനിമകള്‍ മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സീസണ്‍ പോലെ മറ്റൊരു പ്രതികാര കഥ ലോക സിനിമയില്‍ ഒരിടത്തും ഉണ്ടാവില്ല. കോവളത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സിനിമക്ക് വേണ്ടി ഇളയരാജ … Read More

പൊന്നാപുരംകോട്ട പണിതീര്‍ന്നിട്ട് 51 വര്‍ഷം-

വടക്കന്‍പാട്ടുകളുടെ നിര്‍മ്മാണകുത്തകയുണ്ടായിരുന്ന ഉദയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ഐതിഹാസികമായ ഒരു വടക്കന്‍പാട്ട് സിനിമയാണ് പൊന്നാപുരംകോട്ട. ഈസ്റ്റ്മാന്‍ കളറിന്റെ മനോഹാരിതയില്‍ മലയാളിയെ വിസ്മയിപ്പിച്ച സിനിമ. ക്യാമറയുടെ കള്ളക്കളികള്‍ക്കിടയില്‍ വിജയശ്രീയുടെ നഗ്നമേനി പകര്‍ത്തിയ ഈ സിനിമ വിജയശ്രീയുടെ ആത്മഹത്യക്ക് തന്നെ കാരണമായെന്നും പറയപ്പെടുന്നു. കേളുമൂപ്പന്റെ പൊന്നാപുരം … Read More

പൊന്‍കുന്നം വര്‍ക്കിയുടെ നവലോകത്തിന് 73 വയസ്.

പൊന്‍കുന്നം വര്‍ക്കി കഥയും തിരക്കഥയും സംഭാഷണവും എഴുതി വി.കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് നവലോകം. 73 വര്‍ഷം മുമ്പ് 1951 മാര്‍ച്ച്-29 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. പോപ്പുലര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാപ്പച്ചന്‍ നിര്‍മ്മിച്ച സിനിമ രാധാകൃഷ്ണ ഫിലിംസാണ് … Read More

പാതിരാവും പകല്‍വെളിച്ചവും@50

എം.ടിയുടെ രചനകളില്‍ നാലുകെട്ടിന്റെ അന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന നോവലാണ് പാതിരാവും പകല്‍വെളിച്ചവും. 1950 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലാണിത്. 1974 ല്‍ മാര്‍ച്ച് 28 നാണ് 50 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്. തയ്യില്‍ കുഞ്ഞിക്കണ്ടന്‍ … Read More