കാത്ത്‌ലാബ് തകര്‍ക്കല്‍–പന്ത് ഇനി പോലീസിന്റെ കോര്‍ട്ടില്‍. പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്തിലാബിന് കേടുവരുത്തിയ സംഭവത്തില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കി.
പരാതി ലക്ഷിച്ചതായും അത് പരിശോധിച്ചുവരികയാണെന്നും എസ്.എച്ച്.ഒ കെ.വി.ബാബു അറിയിച്ചു.
കോളേജ് തല അന്വേഷണത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ:കെ.അജയകുമാര്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നു.
പോലീസില്‍ പരാതി നല്‍കി തുടരന്വേഷണം വേണമെന്ന കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.
മെഡിക്കല്‍ കോളേജ് അധികൃതര്‍ നിയോഗിച്ച ആറ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കാത്ത്‌ലാബിന്റെ പുറംകവറിന് നാശം വന്നിട്ടുള്ളതായി ബോധ്യമായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കവറിനുള്ള പൊട്ടലിന് 9,76,000 രൂപയുടെ നഷ്ടം വന്നതായി പ്രാഥമികമായി കണക്കാക്കിയിട്ടുള്ളതായി അറിയുന്നു.
ഈ പുറം കവര്‍ ഒന്നാകെ മാത്രമെ മാറ്റാന്‍ പറ്റുവെന്നും ആയതിന് ചിലവാകുന്ന തുകയായി കമ്പനി അറിയിച്ചതാണ് ഈ ചിലവെന്നും അറിയുന്നു.
ഇതെങ്ങനെ സംഭവിച്ചു എന്ന് പോലീസ് അന്വേഷണത്തിലൂടെ മാത്രമേ ആറിയാനാവൂ എന്ന നിലപാടിലാണ് കമ്മീഷന്‍.
പി.ഡി.പി.പി(പൊതുമുതല്‍ നശിപ്പിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണോ
എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമോപദേശം ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുെമന്ന് പോലീസ് പറഞ്ഞു.
അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി സഹിതമാണ് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയത്.