കാത്ത്‌ലാബ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ സി.ഡി.ആര്‍ പരിശോധന തുടങ്ങി.

പരിയാരം: കാത്ത്‌ലാബ് സംഭവത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പരിയാരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് ബലംപ്രയോഗിച്ച് തകര്‍ത്തതാണെന്ന് എഫ്.എസ്.എല്‍ ഊര്‍ജ്ജതന്ത്ര വിഭാഗം മേധാവി

നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്.

പോലീസ് അത് സംബന്ധിച്ച് മൊഴിയെടുത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരുടെയും മൊബൈല്‍ഫോണ്‍ സി.ഡി.ആര്‍ പരിശോധന ഇന്നലെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണം ഏറെ സങ്കീര്‍ണമാണ്.

തങ്ങള്‍ പ്രതികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വ്യക്തമായ സൂചന.