ചേച്ചിക്ക് പിന്നാലെ അനുജത്തിക്കും റാങ്ക്.

തളിപ്പറമ്പ്: മൂന്നാം റാങ്ക് നേടിയ ചേച്ചിക്ക് പിന്നാലെ അനുജത്തിക്കും റാങ്കിന്റെ തിളക്കം.

സി. ബി. എസ്. ഇ. അഖിലേന്ത്യാ തലത്തില്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ തളിപ്പറമ്പ് സാന്‍ജോസ് സ്‌കൂളിലെ ഏഞ്ചല്‍ റോസ് ജെറിയാണ് പുനര്‍മൂല്യ നിര്‍ണയത്തിലൂടെ 498/500 മാര്‍ക്ക് നേടി

ദേശീയ തലത്തില്‍ മൂന്നാം റാങ്കും കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന സഹോദയ സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇംഗ്ലീഷ്,മലയാളം, സയന്‍സ് എന്നീവിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ഏഞ്ചല്‍ നേടി.

ജൂലൈയില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 494 മാര്‍ക്കാണ് ലഭിച്ചിരുന്നത്. 2019 ല്‍ നടന്ന പരീക്ഷയില്‍ ഏഞ്ചലിന്റെ സഹോദരി അല്‍ഫോന്‍സ് റോസ് ജെറിയും ദേശീയ തലത്തില്‍ മൂന്നാം റാങ്ക് നേടിയിരുന്നു.

കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അധ്യാപകനായ ജെറി തോമസിന്റെയും തളിപ്പറമ്പ് ഫിസിയോക്യുര്‍ ചിഫ് ഫിസിയോതെറാപ്പിസ്റ്റ് ഡോ. സീമ ജെറിയുടെയും മകളാണ്.