സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(90)നിര്യാതനായി.

പിലാത്തറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ( 90 ) നിര്യാതനായി.

ദീര്‍ഘകാലം മാടായി എല്‍ പി സ്‌ക്കൂള്‍ പ്രധാനാധ്യാപകനായിരുന്നു.

ആദ്യകാല ഗ്രന്ഥശാലാ സംഘാടകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, ശാസ്ത്ര പ്രസീഡിയം അംഗം, ശ്രീസ്ഥ ഗ്രാമീണ കലാസമിതി പ്രവര്‍ത്തക സമിതി അംഗം, നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല പ്രവര്‍ത്തക സമിതി അംഗം, യുവകലാസാഹിതി ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രഭാഷകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: കെ.എം.പത്മിനി,

മക്കള്‍: താര(ബസിനസ്), സുധീര്‍കുമാര്‍ ( വെറ്റിനറി ഹോസ്പിറ്റല്‍, ചെറുകുന്ന്), സുനില്‍കുമാര്‍ ( പ്രവാസി ).

മരുമക്കള്‍: സുരേന്ദ്രന്‍(ഗള്‍ഫ്), അംബിക (ഏഷ്യന്‍ പെയിന്റ്‌സ് ,കീച്ചേരി).