കോണ്‍ഗ്രസ് നേതാവ് സി.സി കുഞ്ഞിരാമന്‍ നമ്പ്യാര്‍(90) നിര്യാതനായി.
തളിപ്പറമ്പ്: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സി.സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (90) നിര്യാതനായി.

ഇന്ന് രാവിലെ കണ്ണൂര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
മുന്‍ കെ.പി.സി.സി മെമ്പറും ദീര്‍ഘകാലം പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും പയ്യന്നൂര്‍ കോളേജ് ഭരണസമിതി ഡയറക്ടറുമായിരുന്നു.
കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശിയായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ കണ്ടോന്താര്‍ ഇടമന യു.പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്നു.
വര്‍ഷങ്ങളായി കൂവേരിയിലാണ് താമസം.
ഭാര്യ: പത്മാവതി (കൂവേരി). മക്കള്‍: മനോജ്, പ്രസാദ് (ഇരുവരും ഇംഗ്ലണ്ട്), സുനീഷ്, സുരേഷ്.
മരുമക്കള്‍: റോഷ്‌നി (തളിപ്പറമ്പ്), പ്രവീണ (ചെറുവത്തൂര്‍), നിത്യ (മാങ്ങാട്), നീതു (പെരുമ്പടവ്).
കണ്ടോന്താറിലും കടന്നപ്പള്ളിയിലും പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കൂവേരിയിലെ സ്വവസതിയിലെത്തിച്ചു.
സംസ്‌കാരം ഉച്ചതിരിഞ്ഞ് 3 ന് കൂവേരി പൊതുശ്മശാനത്തില്‍ നടക്കും
