ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയക്യാമ്പ് സമാപിച്ചു-

തളിപ്പറമ്പ്: പുണ്യം പൂങ്കാവനം കണ്ണൂര്‍ ജില്ല കമ്മറ്റിയും മലബാര്‍ ദേവസ്വം ബോര്‍ഡ്-കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഏകദിന സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സമാപിച്ചു.

35 നും 55 നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഗര്‍ഭാശയ കാന്‍സര്‍ പരിശോധനയും ബോധവത്ക്കരണ

ക്ലാസ്സും ഇന്ന് രാവിലെ
തൃച്ചംബരം കള്‍ച്ചറര്‍ സെന്റര്‍ ലൈബ്രറിക്ക് സമീപം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ജില്ല കോഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ ഡോ.ഹര്‍ഷ ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.മാധവന്‍ മാസ്റ്റര്‍, പുണ്യം പൂങ്കാവനം പദ്ധതി കണ്‍വീനര്‍മാരായ വിജയ് നീലകണ്ഠന്‍,

ഗിരീശന്‍ പി.കീച്ചേരി,
പി.സുന്ദരന്‍, ഡോ.ടി.ആര്‍.ദീപ്തി എന്നിവര്‍ സംസാരിച്ചു. അമ്പതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

പുണ്യംപൂങ്കാവനം കണ്‍വീനര്‍ പി.വി.സതീഷ്‌കുമാര്‍ സ്വാഗതവും പി.ടി.മുരളീധരന്‍ നന്ദിയും പറഞ്ഞു.