ചപ്പന്‍ മുസ്തഫക്ക് നേരെ ആക്രമശ്രമം-പോലീസില്‍ പരാതി.
തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ

സയ്യിദ് നഗറിലെ ചപ്പന്‍ മുസ്തഫയെ (71) ഭീഷണിപെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.
ചിറവക്കിലെ ടോപ് ഇന്‍ ടൗണ്‍ റെസ്റ്റോറന്റില്‍ വെച്ച് ഇന്ന് വൈകീട്ട് പി.കെ.നൗഷാദ് എന്നയാളാണ് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
ചപ്പന്‍ മുസ്തഫ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഏതാനും ദിവസം മുമ്പാണ് വഖഫ് സ്വത്ത് സംരക്ഷണ സമിതി സിക്രട്ടറി കുറിയാലി സിദ്ധിഖിനെയും സുഹൃത്തിനെയും കപ്പാലത്ത് വെച്ച് വാഹനം തകര്‍ത്തു വധിക്കാന്‍ ശ്രമിച്ചത്.
