ചാത്തങ്ങാട് ഇല്ലം കുടുംബ സംഗമം

തളിപ്പറമ്പ്: ചാത്തങ്ങാട്ട് ഇല്ലം രണ്ടാമത് കുടുംബസംഗമം തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം സന്നിധിയില്‍ വെച്ച് നടന്നു.

ഇരുനൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്ത കുടുംബസംഗമം അമൃത സുരേഷ്, അയനാവിഷാദ് എന്നിവരുടെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു.

യു.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

കാരണവന്മാരായ എം ഭരതന്‍, കെ കാര്‍ത്യായനി എന്നിവര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

കുടുംബവും കുടുംബക്ഷേത്രവും എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ആചാര്യന്‍ ഡോ.എംജി വിനോദ് മുഖ്യപ്രഭാഷണം നടത്തി.

തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര സന്നിധിയില്‍ കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് പൊന്നിന്‍കുടം സമര്‍പ്പിക്കുകയും തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ പേരില്‍ വിശേഷാല്‍ പൂജ നടത്തുകയും ചെയ്തു.

മംഗളം ദിനപത്രം കണ്ണൂര്‍ ബ്യൂറോ ചീഫ് കെ പി രാജീവന്‍, പൂക്കോത്ത് കൊട്ടാരം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനുവേണ്ടി കെ.ലക്ഷ്മണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എ.കെ.രഘുനാഥന്‍ സ്വാഗതവും ശ്രീകലാ ഗോപിദാസ് നന്ദിയും പറഞ്ഞു.