റമളാന്‍ 28-ാം നോമ്പില്‍ മെഡിക്കല്‍ കോളേജ് 900 പേര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ നല്‍കി സി.എച്ച്.സെന്റര്‍.

പരിയാരം: മെഡിക്കല്‍ കോളേജ് തളിപ്പറമ്പ് സി എച്ച് സെന്റര്‍ ആഭിമുഖ്യത്തില്‍ റമളാന്‍ 28-ാം നോമ്പില്‍ രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും നോമ്പുതുറക്കായി ജ്യൂസും പഴവര്‍ഗ്ഗങ്ങളും ബിരിയാണിയും വിതരണം ചെയ്തു.

നോമ്പ് ആരംഭിച്ചതുമുതല്‍ മുടക്കംകൂടാതെ ഇവിടെ നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നുണ്ട്.

വനിതാ ലീഗ് ഇരിക്കൂറിന്റെ വളണ്ടിയര്‍മാരാണ് ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തെ നോമ്പുതുറ കൗണ്ടറിലെത്തി ഇവ വിതരണം നടത്തിയത്.

തുടര്‍ന്ന് പരിയാരം സി എച്ച് സെന്ററില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുംസ്‌നേഹപ്പൊതി കൂട്ടായ്മ അംഗങ്ങള്‍ക്കും സി എച്ച് സെന്റര്‍ മയ്യത്ത് പരിപാലന വളണ്ടിയര്‍ വിങ്ങ് എന്നിവര്‍ക്കുമായി ഇഫ്താര്‍ സംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു.

ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള ഉദ്ഘാടനം ചെയ്തു.

മയ്യത്ത് പരിപാലന വിങ്ങ് ചെയര്‍മാന്‍ പി വി അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ സ്വാഗതം പറഞ്ഞു.

അള്ളാംകുളം മഹമ്മൂദ്, സി.മുഹമ്മദ് സിറാജ്, നജ്മുദ്ദീന്‍ പിലാത്തറ, അബ്ദുള്ള ഹാജി ഓണപ്പറമ്പ്. ഫായിസ് കുപ്പം, മാനേജര്‍ അസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു.

എല്ലാദിവസവും പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ നൂറുകണക്കിന് രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും ജാതിമത ഭേദമന്യേയാണ് നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നത്.

900 പേര്‍ക്കാണ് ഇന്നലെ മാത്രം ബിരിയാണിയും മറ്റ് വിഭവങ്ങളും നല്‍കിയത്.