സമാനതകളില്ലാത്ത സേവനം: രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി സി.എച്ച്.സെന്റര്‍ ഏറ്റെടുത്ത് സംസ്‌ക്കരിച്ചു.

പരിയാരം: സി.എച്ച്,സെന്ററിന്റെ സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

പരിയാരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച്.സെന്റിന്റെ കോ-ഓര്‍ഡിനേറ്ററായ എം.നജ്മുദ്ദീന്‍ പിലാത്തറയുടെ സേവനപ്രവര്‍ത്തനങ്ങള്‍ വീണ്ടും പൊതുസമൂഹത്തിന് മാതൃകയാവുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ പോലീസ് എന്‍ക്വയറി പൂര്‍ത്തിയാക്കിയ ശേഷം സി.എച്ച്.സെന്റര്‍ ഏറ്റെടുത്ത് ഇന്നലെ സംസ്‌ക്കരിച്ചു.

പേരാവൂര്‍ സ്വദേശി വിനോദ് (50), കാസര്‍ഗോഡ് സ്വദേശി ബാബു(57) എന്നിവരുടെ മൃതദേഹങ്ങളാണ് പരിയാരം സി എച്ച് സെന്റര്‍ ചെയര്‍മാന്‍ പി.വി.അബ്ദുല്‍ ഷുക്കൂര്‍, തളിപ്പറമ്പ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ് കോ-ഓഡിനേറ്റര്‍ എം നജിമുദ്ദീന്‍ പിലാത്തറ, അഫ്‌സല്‍ കുഴിക്കാട്, നിഷാദ് തളിപ്പറമ്പ്, മുനീര്‍ ഗസല്‍, താഹ മന്ന ഷംഷാദ് എന്നിവരും ബാലന്‍, കുളപ്പുറം, ബിജു കുളപ്പുറം, രാജന്‍ എന്നിവര്‍ ഏറ്റെടുത്ത് കുളപ്പുറം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചത്.

ഒരു മൃതദേഹം കൂടി മോര്‍ച്ചറിയില്‍ ഉണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.ശേഷം അതും ഏറ്റെടുത്ത് സംസ്‌ക്കരിക്കുമെന്നും എം.നജ്മുദ്ദീന്‍ അറിയിച്ചു.

അനാഥമൃതദേഹങ്ങള്‍ ഏതേ മതക്കാരുടേതായാലും അത് ഏറ്റെടുത്് അതത് മതക്കാരുടെ രീതിയില്‍ തന്നെ സംസ്‌ക്കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമുള്ള നജ്മുദ്ദീന്‍ ആ ആവശ്യങ്ങള്‍ നിറവേറ്റിക്കിട്ടാന്‍ നടത്തുന്ന ത്യാഗങ്ങള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞുപൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതാണ്.