മരം തരാം-അഞ്ച്‌ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്-

തളിപ്പറമ്പ്: മരം ഇറക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 4 പേര്‍ക്കെതിരെ കേസ്.

മോറാഴ ഒഴക്രോത്തെ ജമാ വുഡ് ഇന്‍ഡസ്ട്രീസ് എംഡി സി.ബാലകൃഷ്ണന്റെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.

പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന നീലേശ്വരത്തെ ലക്ഷ്മി വുഡ് ഇന്‍ഡ്‌സ്ട്രീസ് ഉടമ എന്‍.പി.റസാക്ക്, മകന്‍ റംഷാദ്, നിലേശ്വരത്തെ സി.കെ.യാസിര്‍, നിഷാദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ജമ വുഡ് ഇന്‍ഡ്‌സ്ട്രീസിലേക്ക് ബോര്‍ഡ് നിര്‍മ്മാണത്തിന് ആവശ്യമായ മരം ഇറക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് റസാക്ക് പറഞ്ഞത് പ്രകാരം റംഷീദ്, യാസിര്‍, നിഷാദ് എന്നിവരുടെ

അക്കൗണ്ടുകളിലേക്കും റസാക്കിന് നേരിട്ടും 5 ലക്ഷം രൂപ നല്‍കിയെന്നും എന്നാല്‍ മരം ഇറക്കിക്കൊടുക്കുകയോ പണം തിരിച്ചു തരികയോ ചെയ്യാതെ തെ വഞ്ചിച്ചുവെന്നാണ് പരാതി.