ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയ തിരുനാള്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ

ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ്

സഹദായുടേയും ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം ഏപ്രില്‍ 21, 22, 23, 24 തീയതികളില്‍ നടക്കും.

21 ന് വൈകുന്നേരം 4.30 ന് ഫൊറോന വികാരി ഫാ. ജോസ് മണിക്കത്താഴെ കൊടിയേറ്റും.

6.30 ന് വീടുകളില്‍ അമ്പെഴുന്നള്ളത്ത്. 22 ന് വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഫാ.മാത്യു കുടിലില്‍ നേതൃത്വം നല്‍കും.

6 ന് ദിവ്യകാരുണ്യസന്ധ്യ. 23 ന് രാവിലെ 6 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ.ജെറിന്‍ പന്തല്ലൂപ്പറമ്പില്‍ നേതൃത്വം നല്‍കും.

7.30 ന് പാരിഷ് ഹാളില്‍ ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ പ്രദര്‍ശനം. വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധകുര്‍ബാനക്ക് ഫാ.പയസ് പടിഞ്ഞാറേമുറിയില്‍ നേതൃത്വം നല്‍കും.

6.30 ന് നഗരത്തില്‍ പ്രദക്ഷിണം. തിരുനാള്‍ ദിനമായ 24 ന് രാവിലെ 6 ന് വിശുദ്ധ കുര്‍ബാന. 8.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഫാ.ഫിലിപ്പ് മുട്ടുമണ്ണില്‍ കാര്‍മ്മികത്വം വഹിക്കും. 10 ന് സമാപനാശീര്‍വ്വാദ പ്രദക്ഷിണം.