തിരികെ-ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂള്‍ എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം നടത്തി. .

ചെമ്പേരി-47 വര്‍ഷങ്ങള്‍ക്ക് ശേഷം ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം ‘തിരികെ’  നവംബര്‍ 23ന് ബുധനാഴ്ച്ച ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ നടന്നു.

ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെ അധ്യക്ഷതയില്‍ ഖരം എന്ന സിനിമയിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ചെമ്പേരി നിര്‍മല ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഡോ.പി.വി.ജോസ് പൂവേലില്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.

ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ഡി സജീവ്, വൈസ് പ്രിന്‍സിപ്പല്‍ എം.ജെ.ജോര്‍ജ്, നിര്‍മ്മല യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസി പോള്‍, സ്‌കൂള്‍ ലീഡര്‍ കെ.എം.തോമസ് കോട്ടയില്‍, ഫാദര്‍ നെബൂ മാത്യു എസ് ഡി ബി, തോമസ്, ബേബി വാഴക്കാമലയില്‍, ജില്‍സ് തോമസ് കൊട്ടാരത്തില്‍,

എം.വി.ജോര്‍ജുകുട്ടി മാമ്പുഴക്കല്‍, അധ്യാപകരായ ജോര്‍ജ് മാത്യു, ടി.തോമസ, രവീന്ദ്രനാഥപണിക്കര്‍, എ.ജെ.ജോസഫ്, ആര്യന്‍ കലായില്‍, ഡോമിനിക് സി എ ചിറയില്‍, എ.ജെ.ജോസമ്മ, എം.ജെ.ത്രേസ്യാമ്മ, എം.എ.ബ്രിജിത്ത്, എം.ജി.മത്തായി, എ.ഡി.പൈലി, പി.ജെ.മേരി, ടി.എം.തെയ്യാമ്മ, വി.സി.ആഗ്‌നസ, ടി.ടി.ഉലഹന്നന്‍, എം.ടി.മേരി എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡി.പി.ജോസ് സ്വാഗതവും, സെക്രട്ടറി എം ജി. മാത്യു നന്ദിയും പറഞ്ഞു.

ചെമ്പേരി നിര്‍മ്മല സ്‌കൂളിലേക്ക് നടത്തിയ റാലിക്ക് അഡ്വ. കെ.ഡി സെബാസ്റ്റ്യന്‍, പി.സി.ജെയിംസ്, കെ.ഡി.മേരി, തോമസ് പൂവേലില്‍, എം.ജെ.സെലീനാമ്മ, പി.ജെ.റെജിനാമ്മ, ട്രീസാ ജോണ്‍, കെ.ജെ.തോമസ് കുരുക്കിലാകാട്ട്, മേരി ഐപ്പണ്‍ പറമ്പില്‍, എബ്രഹാം മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

അധ്യാപകരെ ആദരിക്കലും ഗുരുവന്ദനവും നടന്നു. ഖരം സിനിമയിലൂടെ ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ഡോ.പി.വി.ജോസിനെ ജനറല്‍ കണ്‍വീനര്‍ ഡിപി ജോസ് ആദരിച്ചു. പഴയകാല അനുഭവങ്ങള്‍ പങ്കുവെക്കല്‍, ഗുരുവന്ദനം തുടങ്ങിയ പരിപാടികളും നടന്നു.