ഇരിങ്ങല്‍ മഹാത്മാ സ്വാശ്രയ സംഘത്തിന്റെനേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.
പരിയാരം:ഓണത്തിന് ഒരുമുറം പുവ് പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ സഹകരണത്തോടെ ഇരിങ്ങല്‍ മഹാത്മാ സ്വാശ്രയ സംഘത്തിന്റെനേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി.

പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി.രജനി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.വി.സജീവന്‍, പി.സുജീഷ, കൃഷി ഓഫീസര്‍ ഷിനാ മുകുന്ദന്‍, കെ.പി.സജീവന്‍, വി.ബി.കുബേരന്‍ നമ്പൂതിരി, കെ.വി.ഷാജി, കെ.തമ്പാന്‍ നമ്പ്യാര്‍, ഒ.മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
