ചെറുവിച്ചേരി പുതിയഭഗവതി ക്ഷേത്രം കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.
പിലാത്തറ: ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.
ക്ഷേത്രത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ 2023 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയാണ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചത്.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ ഉദ്ഘാടനം ചെയ്തു.
എന്‍ഡോവ് മെന്റ് കമ്മറ്റി ചെയര്‍മാന്‍ ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. വി. ഷൈന, എന്‍. കെ. സുജിത്ത്, ക്ഷേത്രം പ്രസിഡന്റ് എം.കൃഷ്ണന്‍ കെ.കുമാരന്‍, എം.പി.നാരായണന്‍ എം.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വീനര്‍ എം. അജയന്‍ സ്വാഗതവും സെക്രട്ടറി പി.ദാമോദരന്‍ നന്ദിയും പറഞ്ഞു.
