യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു.

കൊച്ചി: യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു.

യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകനാണ് ചിദംബരം.

2022 ല്‍ നടന്ന സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

ബി.എന്‍.എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു.

കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് സൂചിപ്പിച്ചു.