സ്‌കൂട്ടര്‍കുട്ടി-ആര്‍.സി.ഉടമക്ക് പണികിട്ടി.
തളിപ്പറമ്പ്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.
ഏഴാംമൈല്‍ ഡ്രീംഹൗസിലെ കെ.എം.ഷാബിലിന്റെ
(25)പേരിലാണ് കേസ്.
ഇന്നലെ രാത്രി ഏഴാംമൈല്‍ സീസണ്‍ ബ്രഡ് കമ്പനിയുടെ സമീപത്തുവെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍
കെ.എല്‍-59-എ.ബി-1749 സ്‌ക്കൂട്ടറുമായി പ്ലാത്തോട്ടം ഭാഗത്തുനിന്നും ഏഴാംമൈലിലേക്ക് വരുമ്പോഴാണ് സ്‌ക്കൂട്ടര്‍ യാത്രികനായ കുട്ടിയെ പിടികൂടിയത്.
55,000 രൂപയാണ് ആര്‍.സി ഉടമ ഈ കേസില്‍ പിഴയായി അടക്കേണ്ടി വരിക. ഇതില്‍ 5000 രൂപ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ്.