സി.കെ.പണിക്കര്‍ സ്മാരക പുരസ്‌കാരം ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക്
കണ്ണൂര്‍: ചെറുകുന്ന് സി.കെ.പണിക്കര്‍ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്‌ക്കാരം പ്രമുഖ നാടകനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ഒക്ടേവ് രക്ഷാധികാരി ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാടകരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ബാലഗോപാലന്‍ മാസ്റ്ററെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
രാജ് മോഹന്‍ നീലേശ്വരം, ഹരിദാസ് കണ്ണൂര്‍, പ്രകാശ് ചെങ്ങല്‍ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
10001 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങിയ പുരസ്‌കാരം കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് ബാലഗോപാന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കും.
തുടര്‍ന്ന് ആദരിക്കല്‍ ചടങ്ങും ഒക്ടേവിന്റെ ഗാനമേളയും അരങ്ങേറും.
പ്രസിഡണ്ട് പി.രവി, സെക്രട്ടറി കെ.വി.സൈജു, പി.എം.സതീഷ്‌കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
