‘ആരവത്തിനു മുമ്പ്–അഴകോടെ അക്ഷരമുറ്റം’. ശുചീകരണ യജ്ഞവുമായി ജില്ലാ പഞ്ചായത്ത്-
കണ്ണൂര്‍: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ യഞ്ജത്തിന് ആഹ്വാനം ചെയ്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അറിയിച്ചു.
ജനപ്രതിനിധികള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, യുവജന-മഹിള സംഘടനകള്‍,
പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ശുചീകരണ യഞ്ജത്തിന്റെ ഭാഗമാവും’. ജില്ലാതലത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു കഴിഞ്ഞു.
പഞ്ചായത്ത്തല യോഗം ചേര്‍ന്ന് മറ്റ് പരിപാടികള്‍ ആസൂത്രണം ചെയ്യും. സ്‌കൂളിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സുമനസ്സുകള്‍ തയ്യാറാവണം.
‘അഴകോടെ അക്ഷരമുറ്റം ‘ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ മുഴുവനാളുകളും തയ്യാറാവണമെന്നും സഹകരിക്കണമെന്നും പി.പി.ദിവ്യ അഭ്യര്‍ത്ഥിച്ചു.
