തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു.

ഇന്ന് രാവിലെ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ 36 ശുചീകരണ തൊഴിലാളികളേയും ഷാളണിയിച്ച്ആദരിച്ചു.

റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് പി.മോഹനചന്ദ്രന്‍
അധ്യക്ഷത വഹിച്ചു.

ക്ലബ്ബ് സെക്രട്ടെറി ശ്രീധര്‍ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.നബീസബീവി,   ക്ലിന്‍സിറ്റി മാനേജര്‍ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

പുലര്‍ച്ചെ രണ്ടോടെ നഗരത്തിലെത്തുന്ന ഈ തൊഴിലാളികളാണ് നേരം പുലരുമ്പോഴേക്കും നഗരം അടിച്ചുവാരി വൃത്തിയാക്കിവെക്കുന്നത്.