വെളുപ്പ് സേനയിറങ്ങി, 13 മണിക്കൂര്‍ കൊണ്ട് എല്ലാം വെടിപ്പാക്കി-

തളിപ്പറമ്പ്: അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കരുതിയ ശുചീകരണം കേവലം 13 മണിക്കൂര്‍ കൊണ്ട് തീര്‍ത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍.

തീപിടുത്തത്തില്‍ നശിച്ച കെ.വി.കോംപ്ലക്‌സിലെ കടമുറികല്‍ മുഴുവനായും ശുചീകരിച്ച് തീര്‍ത്തു.

ഇന്നലെ രാത്രി ആറിനാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ ശുചീകരണം ആരംഭിച്ചത്.

രാവിലെ 6.45 ന് പൂര്‍ത്തിയായി.

ഇന്നലെ ഉച്ചക്കാണ് വിവിധ യുവജന സന്നദ്ധ സംഘടനകള്‍ക്ക് താലൂക്ക് ഓഫീസില്‍ ശുചീകരണം സംബന്ധിച്ച് പരിശീലനം നല്‍കിയത്.

ഇതില്‍ വൈറ്റ്ഗാര്‍ഡിന്റെ 15 പേരും ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എസ്.എസ്.എഫ്, സേവാഭാരതി എന്നീ സംഘടനകളിലെ വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.

ദുരന്തബാധിത സ്ഥലത്ത് ഏത് രീതിയിലാണ് ശുചീകരണം നടത്തേണ്ടത് എന്നത് സംബന്ധിച്ചായിരുന്നു പരിശീലനം നല്‍കിയത്.

ഇന്നലെ വൈകുന്നേരം ആറിന് തന്നെ 15 വൈറ്റ് ഗാര്‍ഡ് അംഗങ്ങളും അവരെ സഹായിക്കാനായി 15 പേരും രംഗത്തെത്തത്തിയതോടെയാണ് ശുചീകരണംആരംഭിച്ചത്.

അവശിഷ്ടങ്ങള്‍ പുഴുത്തുനാറി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.

വ്യാപാരിനേതാക്കളായ കെ.എസ്.റിയാസ്, ജന.സെക്രട്ടെറി താജുദ്ദീന്‍ എന്നിവരോടൊപ്പം പൂക്കോത്ത്‌തെരുവില്‍ നിന്നുള്ള വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.രമേശനും പുലരുന്നതുവരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

വൈറ്റ് ഗാര്‍ഡ് സംസ്ഥാന ക്യാപ്റ്റന്‍ സയ്യിദ് പന്നിയൂരിന്റെ നേതൃത്വത്തില്‍ പി.കെ.ഹനീഫ്, അഷീര്‍, സി.പി.നൗഫല്‍, ജുനൈദ്, മുത്തലിബ്, ജംഷീര്‍, അയ്യൂബ്, ആബിദ്, മുനീര്‍, സിദ്ധീഖ്, ഇസ്മായില്‍, മുസ്തഫ, കെ.ടി.നൗഫല്‍, അഷ്റഫ്, മുഹമ്മദലി എന്നിവരാണ് വൈറ്റ് ഗാര്‍ഡ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി, നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലീങ്കീല്‍ പത്മനാഭന്‍, സെക്രട്ടെറി കെ.പി.സുബൈര്‍, ക്ലീന്‍സിറ്റി മാനേജര്‍ രഞ്ജിത്ത്, നഗരസഭ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരും ശുചീകരണ സ്ഥലത്തെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി.