സി.ഒ.എ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃക-

തളിപ്പറമ്പിലും പറശിനിക്കടവിലും വില്‍ചെയറുകളും ട്രോളികളും നല്‍കി-

തളിപ്പറമ്പ്: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍.

ജനുവരി 5 ന് പയ്യന്നൂരില്‍ വെച്ച് നടക്കുന്ന സി ഒ എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പറശിനി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വീല്‍ചെയര്‍ ട്രോളി എന്നിവ വിതരണം ചെയ്തത്.

ജില്ലയിലെ പതിനൊന്ന് മേഖലകളിലും ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനം ചെയ്യുന്നുണ്ട്.

പറശ്ശിനിക്കടവ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും തളിപ്പറമ്പ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്കും ഇന്ന് രാവിലെ വീല്‍ ചെയര്‍, ട്രോളി എന്നിവ വിതരണം ചെയ്തു.

പറശിനിക്കടവില്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

തളിപ്പറമ്പില്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ.ഷബിത ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡണ്ട് കെ ദിലീപന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി സതീദേവി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി. പ്രേമരാജന്‍, പി കെ മുഹമ്മദ് കുഞ്ഞി,

വാര്‍ഡ് കൗണ്‍സിലര്‍ യു.രമ, സി ഒ എ ജില്ലാ സെക്രട്ടറി പി ശശികുമാര്‍ മേഖല സെക്രട്ടി എന്‍ വി കെ അനില്‍ കുമാര്‍, സുനില്‍ പോള, ഡോ.വിഥുന്‍ വിനോദ്, ഡോ.വിഭു, ഡോ.എസ്.സുശീല്‍ എന്നിവര്‍ സംസാരിച്ചു.