ആണിത്തോട് കയര്‍ഭൂവസ്ത്രമണിഞ്ഞു—തീയ്യന്നൂര്‍ വയലില്‍ മണ്ണ്-ജലസംരക്ഷണപ്രവര്‍ത്തനത്തിന് തുടക്കം-
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയന്നൂര്‍വയലിലെ ആണിത്തോട് കയര്‍ഭൂവസ്ത്രമണിഞ്ഞു.
പരമ്പരാഗത കൃഷി നടന്നുവരുന്ന തീയ്യന്നൂര്‍ വയലില്‍ 250 മീറ്റര്‍ നീളത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടിന് കയര്‍ഭൂവസ്ത്രം നല്‍കിയത്.
പഞ്ചായത്തില്‍ മണ്ണ് ജലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 തൊഴിലാളികള്‍ക്ക് 300 തൊഴില്‍ദിനങ്ങള്‍ നല്‍കിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.
വര്‍ഷങ്ങളായി ഇവിടുത്തെ കര്‍ഷകര്‍ ആവശ്യപ്പെട്ടുവരുന്നതായിരുന്നു ഇത്.
കയര്‍ഭൂവസ്ത്രത്തിന് മുകളില്‍ പുല്ലുകള്‍ കൂടി വെച്ചുപിടിപ്പിക്കുന്നതോടെ വര്‍ഷങ്ങളോളം ഇടിഞ്ഞുവീഴാതെ മണ്ണ് ജലസംരക്ഷണ പദ്ധതി ഇവിടെ നടപ്പില്‍ വരുത്താനാവും.
മുന്ന് ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണചെലവ്. പ
ഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച ഏക പദ്ധതിയാണിതെന്ന് ഇതിന് മേല്‍നോട്ടം വഹിക്കുന്ന അസി.എഞ്ചിനീയര്‍ ആനന്ദ് പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
