ബെല്ല പ്രസവിച്ചു-നാല് കുഞ്ഞുങ്ങള്‍ ഇനി സ്‌നേക്ക്പാര്‍ക്കിലെ അതിഥികള്‍.

 

പറശിനിക്കടവ്: പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ നാല് അതിഥികള്‍കൂടി.

ഇത്തവണ സ്‌നേക്ക് പാര്‍ക്കിലെ ബെല്ല ‘ എന്ന ‘വിറ്റക്കെര്‍ മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങള്‍ ആണ് പുതിയ അതിഥികള്‍.

ബെല്ല മെയ് 24 നാണ് 6 കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത്, ഏകദേശം പതിന്നാല് ഗ്രാം ഭാരമുള്ള കുഞ്ഞുങ്ങള്‍ക്ക് 23 cm ഓളം നീളമുണ്ട്.

എല്ലാ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരായിരിക്കുന്നു.

1991 ല്‍ ഹെര്‍പെസ്റ്റോളജിസ്റ്റ് ഇന്ദ്രനീല്‍ ദാസ് നടത്തിയ പഠനത്തിലാണ് മണ്ണൂലി പാമ്പ് ( Common Sand Boa ), ഇരുതലയന്‍ പാമ്പ് (Red Sand Boa) എന്നിവയില്‍ നിന്നും വ്യത്യസ്തമാണ് വിറ്റക്കൊസ് മണ്ണൂലി (Whitaker ‘s Boa)എന്ന് കണ്ടെത്തുകയും പ്രശസ്ത ഹെര്‍പെസ്റ്റോളജിസ്റ്റ് റോമുലസ് വിറ്റാക്കാടുള്ള ബഹുമാനാര്‍ത്ഥം എറിക് വില്‍ക്കറി (Eryx witaker) എന്ന ശാസ്ത്രീയനാമം നല്‍കുകയും ചെയ്തത്.

കുറുകിയ തടിച്ച ശരീരമുള്ള ഇവ അപൂര്‍വ്വമായി 100 സെന്റീമീറ്റര്‍ വരെ വളരാറുണ്ട്. തവിട്ട്, ചാര നിറമുള്ള ഇവയുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്തു ഇരുണ്ട നിറമുള്ള പാടുകള്‍ കാണാറുണ്ട്.

മറ്റ് പാമ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇവയുടെ വാല്‍ തടിച്ചതും ഉരുണ്ടതുമാണ്. ചെറിയ എലികളാണ് പ്രധാന ഭക്ഷണം.

ശരീരത്തിനുള്ളില്‍ വെച്ച് തന്നെമുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നവരാണ് മണ്ണൂലികള്‍. പൊതുവെ മെല്ലെ സഞ്ചരിക്കുന്നവരും ഒതുങ്ങിയ സ്വഭാവക്കാരുമാണ്.

എന്നിരുന്നാലും പെട്ടെന്ന് ചാടിക്കടിക്കുന്ന സ്വഭാവവും കാണിച്ചു വരുന്നു. മണ്ണുലികള്‍ക്ക് വിഷമില്ല.

പെരുമ്പാമ്പുകളെ പോലെ വരിഞ്ഞു മൂറുക്കി ഇളെ കൊല്ലുന്നവരാണ് ഇവര്‍. മാര്‍ച്ച് മാസത്തില്‍ സ്‌നേക്ക് പാര്‍ക്കിലെ കല്യാണി എന്ന നീര്‍ക്കോലിയുടെ മുട്ടകള്‍ വിരിഞ്ഞ് അന്‍പത്തിയഞ്ചോളം കുഞ്ഞുങ്ങളെ ലഭിച്ചിരുന്നു.

കൂടാതെ ജാക്ക്, റോസ് എമുക്കളുടെ കുഞ്ഞുങ്ങള്‍, മലര്‍ എന്ന തൊപ്പികുരങ്ങന്റെ കുഞ്ഞ് കേശു ‘ എന്നിവര്‍ക്കൊപ്പം ആഴ്ചകള്‍ക്കകം തന്നെയാണ് ഇപ്പോള്‍ ബെല്ല ‘ യുടെ കുഞ്ഞുങ്ങള്‍ കൂടി സ്‌നേക്ക് പാര്‍ക്കിലേക്ക് അതിഥിയായി എത്തിയിരിക്കുന്നത്.

മണ്ണൂലികളെ കൈവശം വെച്ചാല്‍ സമ്പത്ത് വര്‍ധിക്കുമെന്ന അന്ധവിശ്വാസം നിലവിലുണ്ട്.

. ആയതിനാല്‍ വ്യാപകമായി ഇവയുടെ അനധികൃത വ്യാപാരം നടന്നു വരുന്നുണ്ട്. മണ്ണൂലികളെ കൈവശം വെക്കുന്ന് വില്‍ക്കുന്നതോ വന്യജീവി നിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.