കെ.എന്‍.അഷറഫിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി-ഡെപ്പോസിറ്റില്ലാതെ ഡെപ്പോസിറ്റര്‍മാരുടെ സംവരണ സീറ്റില്‍ നിന്ന് ഡയരക്ടറായെന്ന്-
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനത്തേക്ക് കെ.എന്‍.അഷറഫ് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി.
ബാങ്ക് മെമ്പറായ തൃച്ചംബരം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായി ബാങ്കില്‍ പരിശോധനക്കെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2012 ആഗസ്ത് 8 ന് ഭേദഗതി വരുത്തിയ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ ബൈലോ 13-ാം നമ്പറില്‍ പറയുന്നത് പ്രകാരം 10,000 രൂപയോ അതില്‍ കൂടുതലോ സ്ഥിരനിക്ഷേപം ഉള്ള ഡിപ്പോസിറ്റേഴ്‌സിന്റെ പ്രതിനിധിക്ക് സംവരണം ചെയ്യപ്പെട്ട ഡയരക്ടര്‍ സ്ഥാനത്തേക്കാണ് അഷറഫ് തെരഞ്ഞെടുക്കപ്പെട്ടത്.
2018 ല്‍ ഭരണസമിതി അംഗമായ പൊട്യാമ്പി ദാമോദരന്‍ മരിച്ച ഒഴിവിലേക്കാണ് അഷറഫിനെ ഡയരക്ടറായി തെരഞ്ഞെടുത്തത്. അഷറഫിന് ബാങ്കില്‍ ഡിപ്പോസിറ്റില്ലെന്നാണ് പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന വാദം. അതുകൊണ്ടുതന്നെ അഷറഫിന്റെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് ആവശ്യം. പരാതി സഹകരണ വകുപ്പിന്റെ പരിഗണനയിലാണ്.