ലെൻസ്‌ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു.

പയ്യന്നൂർ: ലൈസൻസ്‌ ഡ് എഞ്ചിനിയേഴ്സ് & സുപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് )  നാല് വർഷക്കാലം സംസ്ഥാന സെക്രട്ടറിയായും രണ്ട് വർഷക്കാലം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി.സി.വി. ദിനേശ്കുമാറിൻ്റെ ആകസ്മികമായ നിര്യാണത്തിൽ പയ്യന്നൂർ ആനന്ദതീർത്ഥാശ്രമം ഓഡിറ്റോറിയത്തിൽ വെച്ച് ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

സംഘടനയെ ദിശാബോധത്തോടെ വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വവും, സംഘടനയിലെ നയതന്ത്രജ്ഞനും, കഴിവുറ്റ നേതാവുമായി രുന്നു.
സംഘടനയ്ക്ക് തിരുവന്തപുരത്ത് ഒരു ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു.

സർവ്വോപരി സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന ടി.സി.വി ദിനേശ് കുമാറിൻ്റെ വേർപാട് സംഘടനയ്ക്കും, നാടിനും, കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് അനുശോചന യോഗത്തിൽ സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ ലെൻസ്ഫെഡ് ജില്ലാ പ്രസിഡണ്ട് കെ.വി. പ്രസിജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. സി.ജഗത് പ്യാരി സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ. ഇ. പി. ഉണ്ണികൃഷ്ണൻ, കെ.സുരേന്ദ്രൻ, സംസ്ഥാന ജോ:സെക്രട്ടറി എ.സി. മധുസൂധനൻ, മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ സലീം, സംസ്ഥാന ബിൻഡിംഗ് റൂൾ കമ്മറ്റി കൺവീനർ ടി. ജാബിർ തിരുവോത്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.പി. സുബ്രഹ്‌മണ്യൻ,. ടി. രാജീവൻ, സി. ശശീന്ദ്രൻ,കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ . കെ. പി. ഹാരിസ്, വയനാട് ജില്ലാ സെക്രട്ടറി .രവീന്ദ്രൻ. പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ . എ. കെ. ജയചന്ദ്രൻ, മുൻ സംസ്ഥാന കമ്മിറ്റി അംഗം . സി. കെ. പ്രശാ ന്ത്കുമാർ,മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ . എം. പി. പദ്മനാഭൻ, മുൻ സംസ്ഥാന കറൺ സ്പോണ്ടൻസ്
സെക്രട്ടറി എൻ.വി.പ്രഭാകരൻ കണ്ണൂർ ഏരിയ പ്രസിഡണ്ട് .റിഗേഷ് ബാബു,പയ്യന്നൂർ ഏരിയ പ്രസിഡണ്ട്. .എം.ശശി, സെക്രട്ടറി . ടി.പി. ലിനു ,മുൻ ജില്ലാ സെക്രട്ടറി . കെ. കമലാക്ഷൻ, എ. മുകുന്ദൻ, സുനിൽകുമാർ എന്നിവർ അനുശോചനം അറിയിച്ച് സംസാരിച്ചു.

പരിപാടിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു ള്ള സംസ്ഥാന, ജില്ലാ , ഏരിയ, യൂണിറ്റ് നേതാക്കൻമാർ പങ്കെടുത്തു.ജില്ലാ ട്രഷറർ പോള ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.