കാമ്പസില്‍ സംഘര്‍ഷത്തിന് ശ്രമം, മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കാമ്പസില്‍ സംഘര്‍ഷത്തിന് ശ്രമം, മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപം റോഡില്‍ വെച്ച് കാമ്പസില്‍ സംഘര്‍ഷത്തിന് ശ്രമിച്ച മലപ്പുറത്തെ വി. ജാസിര്‍ നുഫൈസ്(20), കാസര്‍ഗോഡ് പരവനടുക്കത്തെ ഇ.ശ്രീരാജ്(20), കീപ്പറമ്പിലെ കെ.മിഥിലാജ് അഹമ്മദ്(20) എന്നിവരെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാലും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

20 ന് ഇവിടെ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംഘര്‍ഷത്തിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.