തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ വീണ്ടും ആക്രമം
തളിപ്പറമ്പ്: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ വീണ്ടും ആക്രമം.

തൃച്ചംബരം-പാലകുളങ്ങര ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്ന പട്ടപ്പാറയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് വീണ്ടും ആക്രമം നടന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു.
പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല.
പോലീസിന്റെ ഭാഗത്തു നിന്നുള്ള നിസ്സംഗത കാരണം വീണ്ടും ഓഫീസിനു നേരെ കരിയോയില്‍ ഒഴിച്ച് ആക്രമണം നടന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുററക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിന്
പോലീസിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാലകുളങ്ങര-തൃച്ചംബരം ബൂത്ത് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
മന്ദിരത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
എം.എന്‍.പൂമംഗലം, രജനി രമാനന്ദ്, സി.വി.സോമനാഥന്‍, സി.സി.ശ്രീധരന്‍, അഡ്വ.സക്കരിയ കായക്കൂല്‍, സി.പി.മനോജ്, കെ.വി. അശോകന്‍, ടി.വി.അശോകന്‍, അഡ്വ.ടി.പി.രാമചന്ദ്രന്‍,
ദീപ രഞ്ജിത്ത്, സി.മനോജ് കുമാര്‍, അഡ്വ.എം.വി.നാരായണന്‍, എം.നാരായണന്‍ , സി.എച്ച്.സോമന്‍എന്നിവര്‍ സംസാരിച്ചു.
