പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ കാലികസേരകള്‍ പങ്കെടുത്ത സത്യാഗ്രഹം തളിപ്പറമ്പിലെ കോണ്‍ഗ്രസിന് നാണക്കേടായി.

തളിപ്പറമ്പ്: പ്രതിഷേധ സത്യാഗ്രഹത്തിന് ആളില്ല, ഉടുതുണിപോയ അവസ്ഥയില്‍ നാണംകെട്ട് തളിപ്പറമ്പിലെ കോണ്‍ഗ്രസ് നേതൃത്വം.

ആളില്ലാത്ത സത്യഗ്രഹത്തിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കാതെ ഉദ്ഘാടകന്‍ ടി.സിദ്ദിഖ് എംഎല്‍എയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മാറിനിന്നു.

തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ‘അക്രമത്തിനും ഗാന്ധിനിന്ദക്കുമെതിരെ എന്ന പേരിലാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാന പ്രകാരം ശനിയാഴ്ച രാവിലെ മുതല്‍ സത്യാഗ്രഹം സംഘടിപ്പിച്ചത്.

ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്ജായിരുന്നു ഉദ്ഘാടകന്‍. ഉദ്ഘാടനസമയത്തുപോലും നേതാക്കളല്ലാതെ പ്രവര്‍ത്തകരാരും എത്തിയില്ല.

ശുഷ്‌കമായ സദസിനെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ നാണക്കേടുമായാണ് ഡി.സി.സി പ്രസിഡന്റിന് സ്ഥലം വിടേണ്ടി വന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി.അബ്ദുള്‍ റഷിദാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പ്രവര്‍ത്തകരേക്കാല്‍ കൂടുതല്‍ കസേരകളായിരുന്നു സത്യാഗ്രഹത്തില്‍ പങ്കെടുത്തത്.

ഇത്തരം സമരത്തിന് ആഹ്വാനം ചെയ്തവര്‍ക്കുതന്നെയാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് ഒരു പ്രാദേശിക നേതാവ് പറഞ്ഞു.

തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമായ കല്ലിങ്കീല്‍ പത്മനാഭനെ പോലുള്ളവരെ നിസ്സാര കാരണങ്ങളുടെ പേര് പറഞ്ഞ് മാറ്റിനിര്‍ത്തിയ വരത്തന്‍മാരായ പ്രാദേശിക നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ നല്‍കിയ തിരിച്ചടിയാണ് കസേര സത്യാഹമെന്ന് നേതാവ് പറഞ്ഞു.

തളിപ്പറമ്പിലെ പരമ്പരാഗത കോണ്‍ഗ്രസുകാര്‍ പോലും വിട്ടുനിന്ന പരിപാടി ചില അഹങ്കാരികളായ നേതാക്കള്‍ക്കുള്ള മറുപടിയാണെന്നാണ് ഒരു പ്രമുഖ നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനേട് പറഞ്ഞത്.