തോമസ് മാഷ് ഇനി ചുവപ്പില്‍
മട്ടന്നൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി.തോമസ് എത്തി.

ഇന്ന് വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രഫ.കെ.വി.തോമസിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ചുവപ്പു ഷാളണിയിച്ച് സ്വീകരിച്ചു.
നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രഫ.തോമസിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
നാളെ നടക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സംബന്ധിക്കുന്നുണ്ട്.
