സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നട്ടെല്ല്-കെ.മുരളീധരന്‍ എം.പി.

കടമ്പൂര്: സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നട്ടെല്ലായതിനാല്‍ ഈ മേഖലയെ നവീകരിക്കാനും പോരായ്മകള്‍ പരിഹരിക്കാനും ശ്രമങ്ങള്‍ തുടരണമെന്നും കെ.മുരളീധരന്‍ എം.പി. കടമ്പൂര്‍ സര്‍വ്വീസ്

ബേങ്ക് പൂങ്കാവിന് സമീപം നിര്‍മ്മിച്ച വ്യാപാരകെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ബേങ്ക് പ്രസിഡണ്ട് സി.ഒ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

കണ്‍സ്യൂമര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം മേയര്‍ ടി.ഒ.മോഹനനും, ആദ്യ വില്പന അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.വി.കുഞ്ഞിരാമനും, കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പ്രേമവല്ലിയും നിര്‍വ്വഹിച്ചു.

സി.പ്രമീള, പ്രസീത പ്രേമരാജന്‍, പി.പി.ലീന, എം.ഷല്‍ന, ഒ.പി.രവീന്ദ്രന്‍, എന്‍.ജയരാജന്‍, ജയ്‌സണ്‍ തോമസ്, അഗീഷ് കാടാച്ചിറ, ഒ.സത്യന്‍, സി.വി.ശശിധരന്‍, പി.ഹമീദ് മാസ്റ്റര്‍, കെ.ശിവദാസന്‍, കെ.വി.അനീഷ് കുമാര്‍, എം.സി.പങ്കജാക്ഷി എന്നിവര്‍ സംസാരിച്ചു.