പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വെറുതെ വിട്ടു.
തളിപ്പറമ്പ്: പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ തളിപ്പറമ്പ് കോടതി വെറുതെ വിട്ടു.

2014 ലെ ലോകസഭ തരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം പന്നിയൂര്‍ പള്ളിവയല്‍ ഗവ:എല്‍ പി സ്‌കൂളിനു മുന്നില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൂട്ടംകൂടി നിന്ന സി.പി.എം-ലീഗ്
പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയും കല്ലേറ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് അഡീഷണല്‍ എസ് ഐ പി.രാമചന്ദ്രനെയും കൂടെ
ഉണ്ടായിരുന്ന പോലീസുകാരെയും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് വെള്ളം നിറച്ച ബോട്ടില്‍ കൊണ്ടും, കരിങ്കല്ലുകൊണ്ടും എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും കൃത്യനിര്‍വഹണത്തിന് തടസ്സം
ഉണ്ടാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസൈടുത്തിരുന്നത്.
സംഭവത്തോടനുബന്ധിച്ച് വമ്പിച്ച പോലീസ് സന്നാഹം സംഘര്‍ഷ സ്ഥലത്ത് എത്തി ലാത്തിചാര്‍ജ് നടത്തിയും ഗ്രനേഡ്
പ്രയോഗിച്ചുമാണ് കൂട്ടം കൂടി നിന്നവരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അഡീ:എസ് ഐ അടക്കം 4 പോലീസ്‌കാര്‍ക്ക് പരിക്ക് പറ്റിയിരുന്നു.
2014 ല്‍ ആരംഭിച്ച കേസില്‍ 2019 ലാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. വിചാരണയ്ക്ക് ശേഷം കേസ് കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ
വാദം അംഗീകരിച്ച് കേസിലെ പ്രതികളായ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പുതുകണ്ടം, വൈറ്റ്ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ സെയിദ് പന്നിയൂര്‍, മുഹമ്മദ് ഫാറൂഖ്, ജാബിര്‍ പൂവ്വം,
സി.പി.നിസാര്‍, അബ്ദുള്ള ബത്താലി എന്നിവരെ കുറ്റക്കാരെല്ലെന്ന് കണ്ട് തളിപ്പറമ്പ ജൂഡീഷ്യല്‍ 1-ാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.
സി.പി.എം-മുസ്ലിംലീഗ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കല്ലേറും ഉണ്ടായിട്ടും അതിന്റെ ഭാഗമായമായി പോലീസുകാര്‍ക്ക്
പരിക്ക് പറ്റിയിട്ടും തികച്ചും ഏകപക്ഷീയമായി സി പി എമ്മിന് വേണ്ടി അഡീഷണല്‍ എസ് ഐ രാമചന്ദ്രന്‍ രാഷ്ട്രീയ പ്രേരിതമായി
മൊഴി നല്‍കി ലീഗ് നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും മാത്രമാണ് കേസ് എടുത്തത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ.സക്കരിയ്യ കായക്കൂല്‍ ഹാജരായി.
