കോവിഡ്-19 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ നിര്‍ദ്ദേശങ്ങള്‍

പരിയാരം: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കണ്ണൂര്‍  ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.

നിര്‍ദ്ദേശങ്ങള്‍

? ചുമ, ജലദോഷം, തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആശുപത്രിയുമായി ബന്ധപ്പെടുക. സ്വയം ചികിത്സ അരുത്.

? ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. ആശുപത്രിയിലേക്കുള്ള അനാവശ്യ സന്ദര്‍ശനം പൂര്‍ണമായും ഒഴിവാക്കുക.

? ആശുപത്രിയില്‍ രോഗികളും, കൂട്ടിരിപ്പുകാരും, ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.

? പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും, ഹാന്‍ഡ് വാഷിംഗ് ശീലമാക്കുകയും ചെയ്യണം.